രാഷ്ട്രീയം

രാ​ഹു​​ലി​ന്‍റെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം രാ​ഷ്ട്രീ​യം മാ​ത്രം: വി.ഡി. സതീശൻ

തിരുവനന്തപുരം: രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു​വ​തി പ​രാ​തി ന​ൽ​കു​മെ​ന്ന​റി​ഞ്ഞി​ട്ടും എ​ന്തു കൊ​ണ്ടാ​ണ് പോ​ലീ​സും സ​ർ​ക്കാ​രും രാ​ഹു​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​തി​രു​ന്ന​തെ​ന്നും അദ്ദേഹം ചോദിച്ചു.

സ്‌പെഷൽ ബ്രാഞ്ചിലെ ഒരു പോലീസുകാരൻ വിചാരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ, അറസ്റ്റായിരുന്നില്ല അവരുടെ ആഗ്രഹം. തെരഞ്ഞെടുപ്പ് കാലത്ത് ശബരിമലയിലെ സ്വർണക്കൊള്ള വിഷയം മാറ്റിവച്ച് വേറെ വിഷയം ചർച്ച ചെയ്യണം. അതിനായിരുന്നു ഇതെല്ലാമെന്നും സതീശൻ ആരോപിച്ചു.

Leave A Comment