തെരഞ്ഞെടുപ്പിന് മുമ്പ് വിസ്മയങ്ങളുണ്ടാകും, കാത്തിരിക്കുക: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് കേരള കോൺഗ്രസ്-എം. അവരുടെ വിശ്വാസിയതയെ ചോദ്യം ചെയ്യുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എൽഡിഎഫിലുള്ള കക്ഷികളും എൻഡിഎയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും യുഡിഎഫിന്റെ പ്ലാറ്റ്ഫോമിലേക്ക് വരും.
അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ, പാർട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്. മുന്നണി മാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Leave A Comment