ക്രൈം

അനധികൃത മദ്യക്കടത്ത്; അന്നമനട വെണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മാള: 7.800 ലിറ്റർ കർണ്ണാടക മദ്യവും 300 ലിറ്റർ കർണ്ണാടക ബിയറും കടത്തിയ ആള്‍ പിടിയില്‍. അന്നമനട വെണ്ണൂർ ഇല്ലിക്കൽ ജോൺസൺ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച ബോലെറോ വാഹനവും അധികൃതര്‍ പിടിച്ചെടുത്തു. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യക്കടത്ത് പിടിക്കപ്പെട്ടത്. സംഘത്തില്‍  ഇ ഐ ഷാംനാഥ് , സാബു, പ്രിൻസ്,  ജയൻ , സന്തോഷ് ബാബു  വിൽസൺ, ഇ കെ  സാബു , രാജേഷ്., സനത് സേവ്യർ, കാവ്യ എന്നിവർ  ഉണ്ടായിരുന്നു.

Leave A Comment