ക്രൈം

കോട്ടപ്പുറത്ത് ട്രാൻസ്ജെൻ്റർമാരും യുവാവും തമ്മിൽ സംഘട്ടനം, രണ്ട് പേർക്ക് പരിക്ക്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് ട്രാൻസ്ജെൻ്റർമാരും യുവാവും തമ്മിൽ സംഘട്ടനം, രണ്ട് പേർക്ക് പരിക്കേറ്റു. ട്രാൻസ്ജെൻ്റർ യുവതി ലോകമലേശ്വരം സ്വദേശി ഷാഫി ഷഫ് ന, ആനപ്പുഴ സ്വദേശി ബിജോയ് എന്നി വർക്കാണ് പരിക്കേറ്റത്.

കോട്ടപ്പുറം ടോളിന് സമീപം പുലർച്ചെയായിരുന്നു സംഭവം.
ബിജോയിയും ട്രാൻസ്ജെൻ്റർ യുവതികളും തമ്മിലുണ്ടായ വാക്തർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. പരസ്പരമുണ്ടായ ആക്രമണത്തിൽ ബിജോയിയുടെ കൈവിരൽ അറ്റു. ഷാഫി ഷഫ്‌നക്ക് തലയ്ക്കും കൈയ്യിനും പരിക്കേറ്റിട്ടുണ്ട്.
കൊടുങ്ങല്ലൂർ പൊലീസ് ഇരുകൂട്ടർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു.

Leave A Comment