സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; തില്ലങ്കേരി സംഘത്തിന് ജാമ്യം
കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കള്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലാണെന്ന് പോലീസ് പറഞ്ഞിരുന്ന ആകാശ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യം നേടുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പോലീസ് ആകാശിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തത്.
Leave A Comment