ക്രൈം

വധശ്രമ കേസ്സിലെ പ്രതി കൊടുങ്ങല്ലൂരില്‍ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : കോട്ടപ്പുറം മുസരിസ് പാർക്കിൽ കുട്ടികളുമായി പാർക്കിൽ വന്ന യുവാവിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത കേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം ഇടപ്പള്ളിയിൽ മാലിക്ക് (21) ആണ് അറസ്റ്റില്‍ ആയത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ
ഇ ആര്‍ ബൈജുവിന്റെ നിർദ്ദേശാനുസരണം  എസ് ഐ മാരായ അജിത്ത് കെ, ബിജു, എ എസ് ഐ ആന്റെണി ജിoബിൾ  എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയായ മാലിക്ക് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസ്സുകളിൽ പ്രതിയായിട്ടുള്ളയാളും മാള പോലീസ് സ്‌റ്റേഷനിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ളയാള്‍ ആണെന്ന് പോലീസ് പറഞ്ഞു.

Leave A Comment