ഭക്തിസാന്ദ്രമായി സന്നിധാനം; ദർശന പുണ്യമായി മകരജ്യോതി
പത്തനംതിട്ട: ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് ദർശന പുണ്യമായി മകരജ്യോതി. ശരണംവിളികളോടെ മണിക്കൂറുകള്‍ കാത്തുനിന്ന ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.
തിരുവാഭരണം ചാർത്തിയുള്ള അയ്യനെ കണ്ട് തൊഴുത് ഭക്തർ മടങ്ങുന്നു. ശരണം വിളികളോടെ ആയിരങ്ങളാണ് മലകയറിയെത്തിയത്. അയ്യന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികള്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുകയായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി.
തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് നടക്കുമ്പോള്‍ പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞു.
Leave A Comment