ഒന്നരവയസുകാരനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു
പൂനെ: മഹാരാഷ്ട്രയില്‍ ഒന്നരവയസുകാരനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ കാമുകനായ വിക്രം കൊലേക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പൂനെയിലെ ചിഞ്ച്വാദില്‍ ഈ മാസം ആറിനാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. ഈ സമയം കുട്ടിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.
പിന്നീട് ആഴ്ചകള്‍ക്ക് ശേഷം സംഭവം നേരില്‍ കണ്ട അയല്‍വാസിയായ സ്ത്രീ കുട്ടിയുടെ അമ്മയോട് വിവരം പറയുകയായിരുന്നു. കുഞ്ഞിന്റെ അമ്മ തന്നെയാണ് സംഭവം പോലീസില്‍ അറിയിച്ചത്.
വിക്രം ഏറെ നാളായി കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു. യുവതിയെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കുട്ടിയുടെ ഭാവിയാണ് പ്രധാനമെന്ന് പറഞ്ഞ് ഇവര്‍ ഇത് നിരസിച്ചു. തുടര്‍ന്ന് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Leave A Comment