ക്രൈം

കുപ്രസിദ്ധ റൗഡികളെ കാപ്പ ചുമത്തി നാടുകടത്തി

 തൃശൂർ:തൃശ്ശൂര്‍  ജില്ലയിലെ രണ്ട് കുപ്രസിദ്ധ റൗഡികളെ കാപ്പ ചുമത്തി നാടുകടത്തി.കുപ്രസിദ്ധ റൗഡികളും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളുമായ കുറ്റിച്ചിറ ചായ്പൻകുഴി സ്വദേശി വാഴപ്പിള്ളി വീട്ടിൽ സുധീഷ്,  എറിയാട് പഴുവതുരുത്തി വീട്ടിൽ ഫഹദ് എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.  
 
സുധീഷ് വെള്ളികുളങ്ങര പോലീസ് സ്റ്റേഷനില്‍ 3 വധശ്രമം കേസുകൾ  ഉൾപ്പടെ ആറോളം കേസുകളിൽ പ്രതിയാണ്.  ഫഹദ് 2 വധശ്രമ കേസുകൾ ഉൾപ്പടെ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അഞ്ചോളം കേസുകളിൽ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വന്നതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ഡോങ്‌റെ ഐ പി എസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജിയുടെ ചുമതല വഹിക്കുന്ന നോർത്ത് സോൺ ഐജി ശ്രീ.നീരജ്‌കുമാർ ഗുപ്‌ത IPS ആണ്  ഉത്തരവ് പുറപ്പെടുവിച്ചത്.
 

Leave A Comment