കൊച്ചിയിൽ 15 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ
കൊച്ചി: റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രികർക്കായി കാർ നിർത്തേണ്ടി വന്നതിൽ പ്രകോപിതനായി 15 വയസുകാരനെ മർദിച്ച യുവാവ് അറസ്റ്റിൽ. എളങ്കുന്നപ്പുഴ സ്വദേശി മനു ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹൈക്കോടതി ജംഗ്ഷനിൽ വച്ചാണ് മനു കുട്ടിയെ മർദിച്ചത്. സുഹൃത്തുക്കൾക്കൊപ്പം റോഡ് മുറിച്ചുകടക്കുന്ന കുട്ടിയെക്കണ്ട് പൊടുന്നനേ കാർ നിർത്തേണ്ടിവന്ന മനു, കാറിൽ നിന്ന് ഇറങ്ങിച്ചെന്ന് കുട്ടിയുടെ ചെവിക്ക് സമീപത്തായി ശക്തിയായി അടിക്കുകയായിരുന്നു. ചെവിക്കേറ്റ അടി മൂലം കുട്ടിയുടെ കേള്‍വിശക്തിക്ക് തകരാറുണ്ടായി.
കുട്ടിയെ മർദിച്ച ശേഷം കാറില്‍ക്കയറിപ്പോയ മനുവിനെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്.
Leave A Comment