തര്‍ക്കത്തിന് പിന്നാലെ അനുജനെ കൊന്ന് കുഴിച്ചിട്ടു; തിരുവല്ലത്ത് യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: അനുജനെ കൊന്ന് കുഴിച്ചു മൂടിയ യുവാവ് അറസ്റ്റിൽ. തിരുവല്ലം വണ്ടിതടത്താണ് നടുക്കുന്ന സംഭവമുണ്ടായത്. രാജ് (36) എന്ന യുവാവിനെ കാണാതായ സംഭവത്തില്‍ അമ്മ നല്‍കിയ പരാതി പ്രകാരമുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന്‍റെ പിന്‍ഭാഗത്ത് നിന്നാണ് രാജിന്‍റെ മൃതദ്ദേഹം കണ്ടെത്തിയത്. കേസില്‍ ചേട്ടന്‍ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജിനെ കൊന്ന ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഓണത്തിന് രാജിന്‍റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു.
തിരിച്ചു വന്നപ്പോള്‍ മകന്‍ രാജിനെ കാണാനില്ലെന്നറിയിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ പോലീസ് ബിനുവിനെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്ത് വന്നത്. ഇന്ന് രാവിലെയായിരുന്നു ബിനുവിന്‍റെ കുറ്റസമ്മതം.
രാജിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അമ്മ ബന്ധു വീട്ടില്‍ പോയ സമയത്ത് ബിനുവും രാജും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. സംഭവ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ബിനു രാജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കേസില്‍ ബിനുവിനെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
Leave A Comment