ക്രൈം

വിദ്യാര്‍ഥിയെ കണ്ടക്ടര്‍ പേനകൊണ്ട് കുത്തി; വിദ്യാർത്ഥി ആശുപത്രിയിൽ, കേസെടുത്തു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ വിദ്യാര്‍ഥിയുടെ മുഖത്ത് പേന കൊണ്ട് കുത്തിയതായി പരാതി. പുല്ലുവഴി ജയകേരളം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍ സാബിത്ത് ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ഥിയുടെ കണ്ണിലും പുരികത്തിലും പരിക്കേറ്റതായാണ് പരാതിയില്‍ പറയുന്നത്.

ആലുവ മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ കീഴില്ലം സ്വദേശി വിമലിനെതിരെയാണ് അല്‍ സാബിത്ത് പരാതി നല്‍കിയത്. പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. അല്‍ സാബിത്തിന്റെ ഇടതു കണ്‍പോളയിലും പുരികങ്ങള്‍ക്ക് ഇടയിലുമാണ് പേന കൊണ്ടുള്ള കുത്തില്‍ മുറിവേറ്റതെന്നും പരാതിയില്‍ പറയുന്നു.

Leave A Comment