ക്രൈം

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾ റൂട്ട് മാപ്പ് തയാറാക്കി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആസൂത്രണത്തിന്റെ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് പോലീസ്. റൂട്ട് മാപ്പ് തയാറാക്കിയ ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പ്രതികളായ പത്മകുമാറും അനുപമയും സാങ്കേതിക വിദ്യയിൽ മികവ് പുലർത്തുന്നവരാണ്. ഗൂഗിൾ മാപ്പ് വഴിയുള്ള വിവരങ്ങൾ ഉപയോഗിച്ചും അല്ലാതെയും ഇവർ റൂട്ട് മാപ്പ് തയാറാക്കി.

കുട്ടിയുമായി വിവിധ റോഡുകളിലേക്ക് രക്ഷപെടാനുള്ള മാപ്പിന്റെ ബ്ലൂ പ്രിന്റ് ഇവർ തയാറാക്കി, സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ വച്ച് നമ്പർ പ്ലേറ്റ് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും വ്യക്തമായ പദ്ധതിയുണ്ടാക്കി.

പ്രതികളുടെ ഫോണിൽനിന്ന് റൂട്ട് മാപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കലും പിടിക്കപ്പെടില്ല എന്നായിരുന്നു പ്രതികൾ വിചാരിച്ചിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കേസിലെ പ്രതികളായ മൂന്ന് പേരേയും ചാത്തന്നൂരിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണം അടക്കം നടന്നത് ഇവിടെയാണ്. ഫോറൻസിക് സംഘവും അന്വേഷണസംഘത്തിനൊപ്പമുണ്ട്.

Leave A Comment