പഴയന്നൂരിൽ ബസ് യാത്രക്കാരിയുടെ ബാഗിൽ നിന്നും പഴ്സ് കവർന്നു; ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍: പഴയന്നൂരിൽ ബസ് യാത്രക്കാരിയുടെ ബാഗിൽ നിന്നും പഴ്സ് കവർന്നു.ബസിൽ നിന്നും പുറത്ത് ഇറങ്ങുന്ന യാത്രക്കാരിയുടെ ബാഗിൽ നിന്നും പഴ്സ് കവരുന്ന ദൃശ്യങ്ങൾ ബസിലെ ക്യാമറയിൽ നിന്നും ലഭിച്ചു.
ഇന്നലെ രാവിലെ ആലത്തൂര്‍- പഴയന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലും മേഖലയിൽ വ്യാപകമായി ബസുകളിൽ മോഷണം നടന്നിരുന്നു.
Leave A Comment