കൊടുങ്ങല്ലൂർ താലപ്പൊലിക്കിടെ കൊലപാതകശ്രമം; പ്രതികൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലപ്പൊലിക്കിടെ കൊലപാതകശ്രമത്തില്‍ പ്രതികൾ അറസ്റ്റിൽ. എടവിലങ്ങ് കാരാഞ്ചേരി അജിത്ത് പുളിക്കപറമ്പിൽ അതുൽകൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഓണത്തിനും തുടർന്ന് ന്യൂയർ ആഘോത്തിനോടനുബന്ധിച്ചും ഇരുസംഘം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണം. കേസിലെ മറ്റ് പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഉർജ്ജിതമാക്കി.ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ, എസ്.ഐ മാരായ ഹരോൾഡ് ജോർജ്ജ്, കശ്യപൻ, ജഗദീഷ്, എ.എസ്.ഐ രാജൻ, സി.പി.ഓ ഗോപകുമാർ പി.ജി, ധനേഷ്, ഫൈസൽ, സുജീഷ്, സനേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment