ക്രൈം

ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

ഉടുമ്പന്‍ചോല: ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. പാറക്കല്‍ ഷീലയാണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാവിലെയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ അയല്‍വാസി ശശി ആക്രമിച്ചത്.

കൃഷിയിടത്തില്‍ നിന്നും ഏലക്ക ശേഖരിക്കുകയായിരുന്ന ഷീലയെ അയല്‍വാസി ശശി ബലമായി കടന്ന് പിടിച്ച് വീട്ടില്‍ കയറ്റുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ ശശി കതക് അകത്ത് നിന്ന് പൂട്ടി. ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് ശശി ഷീലയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊലീസ് വാതില്‍ തകര്‍ത്താണ് ഷീലയെ പുറത്തെത്തിച്ചത്.

അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു. ഷീലയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave A Comment