അതിഥിതൊഴിലാളിയുടെ മരണം; ആൾക്കൂട്ട മർദനമെന്ന് പരാതി; 10 പേർ കസ്റ്റഡിയിൽ
എറണാകുളം: മൂവാറ്റുപുഴ വാളകത്ത് അരുണാചല്‍ പ്രദേശ് സ്വദേശി അശോക് കുമാര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആള്‍കൂട്ട മര്‍ദ്ദനമാണ് മരണത്തിന് കാരണമെന്ന സംശയത്തെ തുടർന്നാണിത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പത്തുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവരെല്ലാം വാളകം സ്വദേശികളാണ്. പെണ്‍സുഹൃത്തിനടുത്തെത്തിയതിനെ ചോദ്യം ചെയ്ത് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പിടിയിലായവർക്കെതിരെ പെണ്‍സുഹൃത്തും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച്ച രാത്രിയാണ് അശോക് കുമാറിന് മർദനമേല്‍ക്കുന്നത്. പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Leave A Comment