ക്രൈം

തീര ദേശത്ത് വൻ കഞ്ചാവ് വേട്ട; മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വാടാനപ്പിള്ളി: വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ചിലങ്ക സെൻ്ററിൽ നിന്നും 12.500കിലോ ഗഗ്രാം  കഞ്ചാവുമായി യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ  ഡൻസാഫ് ടീമും വാടാനപ്പിള്ളി പോലിസും ചേർന്ന് പിടികൂടി. മഹാരാഷ്ട്ര  ഔറംഗബാദ് സ്വദേശി  സയ്യിദ് ഇർഫാൻ (32) ആണ് അറസ്റ്റിലായത്.  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘം  നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. 

തീരദേശ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ് കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് സയ്യിദ് ഇർഫാൻ പോലിസ് പിടിയിലായത്. പ്രതി ആർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ആരൊക്കെയാണ് ഇതിൻ്റെ ഉപഭോക്താക്കൾ എന്നും പോലിസ് അന്വേഷിച്ചു വരികയാണ്. 

തൃശ്ശൂർ റൂറൽ ജില്ലാ സി  ബ്രാഞ്ച് ഡിവൈഎസ്പി മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വാടാനപ്പള്ളി പോലിസ് സ്റ്റേഷൻ ഐ എസ് എച്ച് ഓ  ബിനു, എസ്‌ഐ  മാരായ മുഹമ്മദ് റഫീഖ്, ശ്രീലക്ഷ്മി, തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ് ഐ  മാരായ പ്രദീപ് സി. ആർ, ജയകൃഷ്ണൻ പി. പി, ഷൈൻ ടി.ആർ, എസ് സി പി ഒ  മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, സോണി, മാനുവൽ എം. വി, നിഷാന്ത്, ഷിൻ്റോ,  വാടാനപ്പിള്ളി പോലിസ് സ്റ്റേഷനിലെ എസ് സി പി ഒ സജയൻ, ബൈജു, രൺദീപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




Leave A Comment