കൊടകരയില്‍ കത്തികുത്ത്; ഒരാള്‍ക്ക് പരിക്ക്
കൊടകര: കൊടകരയില്‍ കത്തികുത്ത്. ഒരാള്‍ക്ക് പരിക്ക്. കൊടകര ഉളമ്പത്തു കുന്നിന് സമീപം ദേശീയ പാതയോരത്തുള്ള വ്യാപാര സ്ഥാപനത്തിന് സമീപം
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേത്തിയത്.
കുത്തേറ്റ മനക്കുളങ്ങര സ്വദേശി വിനോദിനെ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രതി പുലിപ്പാറക്കുന്ന് കളപുരക്കല്‍ വീട്ടില്‍ നാരായണറാവുവിന്റെ മകന്‍ ശ്യാംകുമാര്‍ ഗണ്ടാട്ടി (40) യെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഫോറന്‍സിക് വിദഗ്ദ ജാസ്മിന്‍ മരിയയും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. തെളിവെടുപ്പിനായി പ്രതിയെ ചാലക്കുടിയില്‍ കൊണ്ടുപോയി. അവിടെ ദേശീയ പാതയോരത്ത് ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ നിന്നും കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
Leave A Comment