കൊടകര പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ അസം സ്വദേശി അറസ്റ്റിൽ
കൊടകര: പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ അസം സ്വദേശി ദിലീപ് ബിശ്വാസിനെ ക്ഷേത്രത്തില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച പകല്‍ നാലുമണിയോടെ കൊടകര പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. മെയ് 23 നായിരുന്നു ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. 5 ലക്ഷം രൂപയുടെ വസ്തുവഹകളാണ് അന്ന് മോഷണം പോയത്.ദിലീപ് ബിശ്വസിനെ കൂടാതെ രണ്ടു പേര്‍ കൂടി മോഷണം നടത്തിയ സംഘത്തില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ദിലീപ് ബിശ്വസ് മൂന്നുമാസത്തോളമായി വെല്‍ഡിങ് ജോലിയുമായി കൊടകര ഉളുംബത്ത് കുന്നില്‍ ആയിരുന്നു താമസം. മോഷണം നടത്തിയ ശേഷം മൂവര്‍ സംഘം അസാമിലേക്ക് രക്ഷപ്പെടുകയായിരുന്നു. അവിടെ ദിലീപ് ബിശ്വാസ് മോഷണ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ കൊടകരയിലും മോഷണം നടത്തിയ വിവരം അറിയുന്നത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. മറ്റു രണ്ടു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഉര്‍ജിതമാക്കി
Leave A Comment