ക്രൈം

പച്ചക്കറിക്കടയില്‍ നിന്നു പണം മോഷ്ടിച്ചയാള്‍ പിടിയില്‍

മാള. കുഴൂര്‍ റോഡിലെ പച്ചക്കറിക്കടയില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ താണിശേരി കൂടത്തിങ്കല്‍ ജിഷ്ണു (24)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായര്‍ രാത്രിയാണ് മോഷണം നടന്നത്. കടയുടെ അകത്തെ മേശയിള്‍ വച്ചിരുന്ന 8,000 രൂപ മോഷണം പോയെന്ന ഉടമയുടെ പരാതിയെ തുടര്‍ന്ന് എസ്എച്ച്ഒ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 

സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് ജിഷ്ണുവിനെ പിടികൂടുന്നത്. എസ്‌ഐമാരായ കെ.ബി.ശിവന്‍, കെ.വി.ജസ്റ്റിന്‍, സി.എസ്.സുമേഷ്, സീനിയര്‍ സിപിഒ പി.ഡി.ദീപേഷ്, സിപിഒമാരായ കെ.ബി.ലെനിന്‍, പി.ഡി.നവീന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Comment