ക്രൈം

ജലസേചന മോട്ടോർ മോഷ്ടിച്ച യുവാവ് പിടിയിൽ

മാള: പുത്തൻചിറ പാടശേഖരത്തിൽ നിന്നും ജലസേചന മോട്ടോർ മോഷ്ടിച്ച  യുവാവിനെ പൊലീസ് പിടി കൂടി. പാലക്കാട് മീനാക്ഷിപുരം സ്വദേശി ദേവദാസ് ആണ് അറസ്റ്റിലായത്. ചാലക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

മാള പോലീസ് സബ് ഇൻസ്‌പെക്റ്റർമാരായ ശ്രീനി, മുഹമ്മദ് ബാഷി ,  ജസ്റ്റിൻ ,  സീനിയർ സിപിഒ മാരായ ടി. ബിബീഷ് ,  ഡേവിസ് എന്നിവരാണ് പ്രതിയെ പിടി കൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Comment