ബസ്സിൽ മാല പൊട്ടിക്കാൻ ശ്രമം രണ്ട് സ്ത്രീകൾ പിടിയിൽ
കൊടുങ്ങല്ലൂരിൽ ബസ്സിൽ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം. സ്ത്രീകളെ കയ്യോടെ പിടികൂടി നാട്ടുകാർ പോലീസിലേല്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെ കൊടുങ്ങല്ലൂർ വടക്കേനടയിലാണു സംഭവം. അസ്മബി കോളേജ് കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ അഞ്ചങ്ങാടി സ്വദേശിയുടെ 7 പവൻ്റെ
മാലയാണ് ബസ്സിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ചേർന്ന് പൊട്ടിക്കാൻ ശ്രമിച്ചത്.
സംഭവം കണ്ട യാത്രക്കാരി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് സ്ത്രീകളെ പിടികൂടുകയായിരുന്നു. പർദ്ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകളാണ് സംഭവത്തിന് പിന്നിൽ. ഇവരെ കൊടുങ്ങല്ലൂർ പോലീസിന് കൈമാറിയിട്ടുണ്ട്
Leave A Comment