ഓണവിപണി ലക്ഷ്യമിട്ട് കാറില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പോലീസ് പിടികൂടി
ചാലക്കുടി: ഓണവിപണി ലക്ഷ്യമിട്ട് കാറില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പോട്ട ഇടിക്കൂട് പാലത്തിന് സമീപത്ത് വച്ച് ചാലക്കുടി പോലീസ് പിടികൂടി. സ്പിരിറ്റ് കടത്തിയ ഇരാറ്റുപേട്ട മുണ്ടക്കല്‍ സച്ചുരാമകൃഷ്ണനെ ചാലക്കുടി എസ്‌ഐ ആല്‍ബി തോമസ് വര്‍ക്കി അറസ്റ്റ് ചെയ്തു.
400 ലിറ്റര്‍ സ്പിരിറ്റും പോലീസ് പിടിച്ചെടുത്തു. 35ലിറ്റര്‍ ശേഷിയുള്ള 11 കന്നാസുകളിലായിരുന്നു സ്പിരിറ്റ്. മാരുതി എസ് എക്‌സ് ഫോര്‍ കാറിന്റെ ഡിക്കിയിലും പിന്‍ സീറ്റിലുമായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരതതെ തുടര്‍ന്നാണ് വാഹനം പിടികൂടിയത്. തൃശൂരില്‍ നിന്നും അങ്കമാലിയിലേക്കാണ് സ്പിരിറ്റ് കൊണ്ടുപോയതെന്ന് പ്രതി പോലീസില്‍ പറഞ്ഞു.
Leave A Comment