ക്രൈം

ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു

കോട്ടയം: ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു.മറവൻന്തുരുത്തിലാണ് സംഭവം.ശിവപ്രസാദത്തിൽ ഗീത (60) മകൾ ശിവ പ്രിയ (35) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതി വൈക്കം നേരെകടവ് സ്വദേശി നിതിനെ (38) പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നത്.സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Leave A Comment