ക്രൈം

ഉമ്മയെ ക്രൂരമായി ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

മതിലകം: ഉമ്മയെ ക്രൂരമായി ആക്രമിച്ച കേസിൽ മകനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.
മതിലകം മുള്ളൻ ബസാർ സ്വദേശി കറുപ്പംവീട്ടിൽ  അസ്ലാമി (19 ) നെയാണ് അറസ്റ്റ് ചെയ്തത്.
 ഫെബ്രുവരി 13-ാം  തിയ്യതി യാണ് സംഭവം നടന്നത്. ലഹരിയിലായിരുന്ന അസ്ലാം തറവാട് വീട്ടിലേക്ക് പേകേണ്ടെന്ന് ഉമ്മ പറഞ്ഞതിനെ തുടർന്ന് മതിലകം മുള്ളൻ ബസാർ RK പടിയിലുള്ള വീട്ടിൽ വച്ച് ഉമ്മയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
  
മതിലകം പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി യുടെ നേതൃത്വത്തിൽ, മതിലകം പോലിസ്  സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ  സബ്ബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, അസി. സബ്ബ് ഇൻസ്പെക്ടർ അസ്മാബി, സിവിൽ പോലീസ് ഓഫീസർ ജമാലുദ്ദിൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment