ക്രൈം

ബംഗാള്‍ സൗത്ത് 24 പര്‍ഗാനാസില്‍, തൃണമൂല്‍ നേതാവിനെ വെടിവച്ചുകൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാൻ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തോടെ ബാൻഗര്‍ ബസാറിൽ നിന്നും മാരീച്ചയിലുള്ള വീട്ടിലേക്ക് പോകുന്നതിനിടെ കനാലിന് സമീപത്തുവെച്ചാണ് റസാഖ് ഖാനുനേരെ ആക്രമണം ഉണ്ടായത്. അക്രമി സംഘം ആദ്യം റസാഖിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു. വെടിയേറ്റും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റുമാണ് മരണം. 

സംഭവ സ്ഥലത്ത് വെച്ചു തന്നെ റസാഖ് മരിച്ചിരുന്നു. സംഭവം നടന്ന് അധികം വൈകാതെ പൊലീസ് സ്ഥലത്തെത്തി കൊല നടന്ന സ്ഥലം സീൽ ചെയ്തു. സ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചു. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവം അറിഞ്ഞ് റസാഖ് ഖാനുമായി അടുത്ത ബന്ധമുള്ള കാന്നിങിൽ നിന്നുള്ള തൃണമൂല്‍ എംഎൽഎ ഷൗക്കത്ത് മൊല്ല സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണക്കാരായവരെ ഉടൻ പിടികൂടണമെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Leave A Comment