തൃപ്രയാറിൽ 16 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽ
തൃശൂർ: തൃപ്രയാറിൽ കാറിൽ നിന്ന് 16 .5 ലക്ഷം കവർന്ന സംഭവത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ.കട്ടിംങ് നബീൽ (26) ആണ് പിടിയിലായത്.കാമുകിയുമായി ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബാംഗ്ലൂരിൽ നിന്നാണ് പിടിയിലായത്.
വിളയൂർ പഞ്ചായത്ത് അംഗം മുഹമ്മദ് റാഫി ഉൾപ്പെടെയുള്ള പാലക്കാട് ജില്ലയിലെ വിളയൂർ സ്വദേശികളാണ് കവർച്ചയ്ക്ക് ഇരയായത്. രൂപ ഡോളറാക്കി മാറ്റി നൽകാമെന്നു വിശ്വസിപ്പിച്ചാണ് കവർച്ച സംഘം ഇവരെ വിളിച്ചു വരുത്തിയത് എന്നാണ് പൊലീസ് നിഗമനം. ഈ തട്ടിപ്പു സംഘത്തിന് കുഴൽപണ ഇടപാടുകളുമുണ്ടെന്നു സംശയിക്കുന്നു. പണം കൈവശപ്പെടുത്തിയ ശേഷം കാറിന്റെ ചില്ല് തകർത്ത് ആക്രമിക്കുകയും മുളകുപൊടി വിതറി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് ഇരകളുടെ പരാതി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Leave A Comment