ക്രൈം

പെരുമ്പാവൂരില്‍ മോഷണത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

കൊച്ചി: പെരുമ്പാവൂരില്‍ വീട്ടിൽ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു ആശാ വര്‍ക്കര്‍ ആയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. യുവതി ഒറ്റയ്ക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഏഴു മണിയോടെ യുവതി എത്തിയപ്പോഴാണ് വീട്ടില്‍ മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്‍റെ വാതില്‍ തുറന്നുകിടക്കുന്നതും അലമാര കുത്തിത്തുറക്കാന്‍ ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ ശ്രമിച്ചു.

ഇതിനിടെ വീടിന്‍റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്‍ണ നഗ്‌നനായി അകത്തു കടക്കുകയും വാതില്‍ കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

Leave A Comment