ക്രൈം

ഒന്നാം ക്ലാസുകാരിക്ക് അധ്യാപകരുടെ മർദ്ദനമെന്ന് പരാതി

തിരുവനന്തപുരം: മലയിൻകീഴിൽ ഒന്നാം ക്ലാസുകാരിക്ക് അധ്യാപകരുടെ മർദ്ദനമെന്ന് പരാതി. മലയിൻകീഴ് , മണപ്പുറം ഗുഡ് ഷെപ്പേഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെയാണ് ആറ് വയസുകാരിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

മർദ്ദനം മാത്രമല്ല മാനസിക പീഡനവും അധ്യാപകർ നടത്തി എന്ന്  ഒന്നാം ക്ലാസുകാരി തന്നെ പറയുന്നു. നിരന്തരം അധ്യാപകർക്കെതിരെ രക്ഷകർത്താക്കളുടെ പരാതികൾ ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല എന്നാണ് കുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നത് .

മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും മന്ത്രി ബിന്ദു കൃഷ്ണക്കും രക്ഷിതാക്കൾ  പരാതി നൽകി. കൊടിയ മാനസിക പീഡനവും സ്കൂളിൽ കുട്ടികൾക്കെതിരെ നടക്കുന്നു എന്നും ഇവർ ആരോപിക്കുന്നു.അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്നും സ്കൂളിൽ മർദ്ദനമോ മാനസിക പീഢനമോ  ഉണ്ടായിട്ടില്ലെന്നുമാണ് മാനേജ്മെൻറിന്റെ പ്രതികരണം.

Leave A Comment