ക്രൈം

ബംഗാളിലെ അയൽവാസികൾക്ക് പെരുമ്പാവൂരിൽ പണി കഞ്ചാവ് കച്ചവടം; അറസ്റ്റ്

പെരുമ്പാവൂർ: പൂപ്പാനിയിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ 9.219 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ പെരുമ്പാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാള്‍ സ്വദേശികളായ സാഹിൻ മണ്ഡല്‍ (26), സബികുന്നഹാർ ഖാത്തൂണ്‍ (30) എന്നിവരാണ് പിടിയിലായത്.

സാഹിൻ മണ്ഡലിന്റെ സുഹൃത്തിന്റെ ഭാര്യയാണ് സബികുന്നഹാർ ഖാത്തൂണ്‍. ഇരുവരും പശ്ചിമ ബംഗാളിലെ അയല്‍വാസികളാണ്. മൂന്നാഴ്ച മുൻപാണ് ഇവർ പൂപ്പാനിയില്‍ വാടക വീടെടുത്ത് താമസം ആരംഭിച്ചത്.

എട്ട് വർഷത്തിലേറെയായി കേരളത്തില്‍ താമസിക്കുന്ന ഇവർ വീടുകള്‍ മാറിമാറി താമസിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായി എക്സൈസ് അറിയിച്ചു. സാഹിൻ മണ്ഡലിനെതിരെ മുമ്പും കഞ്ചാവ് കേസുള്ളതായും അധികൃതർ വ്യക്തമാക്കി.

എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. ഇരുവരെയും പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Comment