ആളൂരിൽ അനധികൃത മദ്യശേഖരം; വീട്ടമ്മ അറസ്റ്റിൽ
ആളൂർ: വീടിനുള്ളിൽ അനധികൃതമായി ഇന്ത്യൻ നിർമിത വിദേശമദ്യം സൂക്ഷിച്ച കേസിൽ വീട്ടമ്മയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി കാര്യങ്ങാട്ടിൽ വീട്ടിൽ ധന്യ (44) ആണ് പിടിയിലായത്.
ജൂലൈ 7-ന് വൈകിട്ട് 5.30-ഓടെ പഞ്ഞപ്പിള്ളിയിലെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നിയമാനുസൃത രേഖകളില്ലാതെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.4 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പോലീസ് പിടിച്ചെടുത്തത്. സംഭവസ്ഥലത്ത് നിന്ന് 13 മദ്യക്കുപ്പികളും മദ്യവിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 4,510 രൂപയും കണ്ടെടുത്തു.
വൈകിട്ട് 5.45-ഓടെ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഹരിക്കുട്ടൻ കെ.വി.യുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീനിവാസൻ, ജെയ്സൺ, ജി.എ.എസ്.ഐ. മിനിമോൾ, ജി.എസ്.സി.പി.ഒ.മാരായ സനില, ലിജോ ആന്റണി, ഷാൻമോൻ, രാഗേഷ്, സി.പി.ഒ.മാരായ മന്നാസ്, ആകാശ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.
Leave A Comment