ബൈക്ക് തിരിച്ചു നൽകാത്തതില്‍ യുവാവിനെ വെട്ടി കൊല്ലാന്‍ ശ്രമം; ഏഴുപേർ അറസ്റ്റില്‍
ചാവക്കാട്: ബൈക്ക് തിരിച്ചു നൽകാത്തതിലുള്ള വെെര്യാഗ്യത്തില്‍ പട്ടാപ്പകൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഏഴുപേർ പിടിയിലായി. ഡിസംബര്‍ ഒന്നിന് ഉച്ചക്ക് ചേറ്റുവ രാജ ഐലന്റിനടുത്ത് ദേശീയപാതയിൽ വെച്ചായിരുന്നു ആക്രമണം.
ഒരുമനയൂർ സ്വദേശികളായ സുമേഷ്, മിഥുൻ ദാസ് , ശരത്ത്, പ്രഗൽഭ , നിതുൽ , ഒറ്റത്തെങ്ങ് സ്വദേശികളായ അജിത്ത്, ഫയാസ് എന്നിവരാണ് പിടിയിലായത്.
വട്ടേക്കാട് സ്വദേശി ബദറുദ്ധീനെയാണ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ബൈക്ക് തിരിച്ചു നൽകാത്തതിലുള്ള വെെര്യാഗ്യത്തിലായിരുന്നു ആക്രമണം.
കണ്ണിലേക്ക് മുളകും മണലും കലർത്തി എറിഞ്ഞ ശേഷം കഴുത്തിന് വെട്ടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചങ്ങാടി പി.എം മൊയ്തീൻഷാ ആംബുലൻസ് പ്രവർത്തകരാണ് ബദറുദ്ധീനെ
ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Leave A Comment