കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി; യുവാവ് പിടിയിൽ
കോഴിക്കോട്: കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയിൽ. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ ആളുകളുടെ ശ്രദ്ധയിൽ പെട്ട ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കഞ്ചാവ് ഉണക്കാൻ ഇട്ടതിന് ശേഷം ഇയാൾ ഉറങ്ങി പോകുകയായിരുന്നു.
നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണ് എന്ന് കണ്ടെത്തിയത്. 370 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇയാൾ ഇതിന് മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.
Leave A Comment