കേരളം

സം​സ്ഥാ​ന പെ​ൻ​ഷ​ൻ​കാ​ർ ആ​ദാ​യ നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം: ട്ര​ഷ​റി​യി​ൽ​നി​ന്ന് നേ​രി​ട്ടും ബാ​ങ്ക് മു​ഖേ​ന​യും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന സം​സ്ഥാ​ന പെ​ൻ​ഷ​ൻ​കാ​ർ 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പെ​ൻ​ഷ​നി​ൽ​നി​ന്ന് നി​യ​മ​പ്ര​കാ​രം കു​റ​വ് വ​രു​ത്തേ​ണ്ട​താ​യ ആ​ദാ​യ നി​കു​തി സം​ബ​ന്ധി​ച്ച ആ​ന്‍റി​സി​പ്പേ​റ്റ​റി സ്റ്റേ​റ്റ്മെ​ന്‍റ് ഇ​തു​വ​രെ സ​മ​ർ​പ്പി​ക്കാ​ത്ത​വ​രും റി​വൈ​സ്ഡ് ആ​ന്‍റി​സി​പ്പേ​റ്റ​റി സ്റ്റേ​റ്റ്മെ​ന്‍റ് സ​മ​ർ​പ്പി​ക്കേ​ണ്ട​വ​രും 25ന് ​മു​ൻ​പാ​യി ബ​ന്ധ​പ്പെ​ട്ട ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

pension.treasury<\@>kerala.gov.in എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ൽ സ്റ്റേ​റ്റ്മെ​ന്‍റ് സ്‌​കാ​ൻ ചെ​യ്ത് അ​യ​യ്ക്കു​ക​യോ https://pension.treasury.kerala.gov.in എ​ന്ന ട്ര​ഷ​റി 2026 പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യോ വേ​ണം. നി​ർ​ദേ​ശി​ച്ച തീ​യ​തി​ക്ക​കം സ്റ്റേ​റ്റ്മെ​ന്‍റ് സ​മ​ർ​പ്പി​ക്കാ​ത്ത പ​ക്ഷം, 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി (New Regime പ്ര​കാ​രം) ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ തു​ല്യ ഗ​ഡു​ക്ക​ളാ​യി ഈ​ടാ​ക്കു​ന്ന​താ​യി​രി​ക്കും.

ഇ​തോ​ടൊ​പ്പം, ഇ​തു​വ​രെ പെ​ൻ​ഷ​നേ​ഴ്‌​സ് ഡാ​റ്റാ ഷീ​റ്റ് ട്ര​ഷ​റി​ക​ളി​ൽ സ​മ​ർ​പ്പി​ക്കാ​ത്ത പെ​ൻ​ഷ​ൻ​കാ​ർ എ​ത്ര​യും വേ​ഗം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. വാ​ർ​ഷി​ക മ​സ്റ്റ​റിം​ഗ് ഇ​തു​വ​രെ ന​ട​ത്താ​ത്ത പെ​ൻ​ഷ​ൻ​കാ​ർ​ക്കും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ​ക്കും തു​ട​ർ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി സ​മീ​പ ട്ര​ഷ​റി​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യോ Life Jeevan Pramaan ആ​പ്പ്/​പോ​ർ​ട്ട​ൽ വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ചോ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണം. 

നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ​ക്ഷം പെ​ൻ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്‌​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ട്ര​ഷ​റി വ​കു​പ്പ് അ​റി​യി​ച്ചു.

Leave A Comment