ക്രൈം

കൂട്ടുകാരിയുടെ ഫോണ്‍ തിരക്കില്‍; പെൺ സുഹൃത്തിനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

മാള:പെൺ സുഹൃത്ത് മറ്റുള്ളവരെ ഫോണിൽ വിളിച്ച്  സംസാരിക്കുന്ന വിരോധത്താൽ മര്‍ദ്ദിച്ച യുവാവിനെ മാള പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂർ വീട്ടിൽ രഞ്ജിത്ത് ബാബുവിനെയാണ്  മാള ഇൻസ്പക്ടർ സജിൻ ശശി അറസ്റ്റു ചെയ്തത് 

ഇന്ന് രാവിലെ 8.00 മണിക്ക് കോട്ടമുറി ബസ് സ്റ്റോപ്പിലാണ് സംഭവം. ഇവിടെ ബസ് കാത്തു   നില്‍ക്കുകയായിരുന്ന   പെ ൺ   സുഹൃത്തിനെ പ്രതി  മര്‍ദ്ദിക്കുകയായിരുന്നു. താന്‍ ഫോണ്‍ വിളിക്കുമ്പോൾ പെൺ സുഹൃത്തിന്‍റെ    ഫോൺ തിരക്കായതാണ് മർദ്ധനത്തിന് കാരണമെന്ന് പോലീസിനോട് സമ്മതിച്ചു. 

പ്രതിയെ സംഭവ സ്ഥലത്ത് നിന്നും പോലീസ്  അറസ്റ്റു ചെയ്തു.കോഴിക്കോട് സ്വദേശിയായ പ്രതി കഴിഞ്ഞ ഒരു വർഷമായി അന്നമനടയിൽ താമസിച്ചു വിവിധ ജോലികൾ ചെയ്തു വരവേ നവമാധ്യമങ്ങളിലൂടെയാണ് കൂട്ടുകാരിയെ പരിചയപ്പെട്ടത്.എസ്ഐ മാരായ  വി.വി    വിമൽ ,മുഹമ്മദ് ബാഷി എന്നിവരും  അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു 

Leave A Comment