മാളയിലെ റിട്ടയേർഡ് പോലീസ് ഇന്‍സ്പെക്ടറുടെ വീട്ടില്‍ എം ഡി എം എ; മകനും സുഹൃത്തും അറസ്റ്റില്‍
മാള കാട്ടിക്കരകുന്നിൽ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടരുടെ വിട്ടിൽ നിന്നും മാരക മയക്കു മരുന്നായ എംഡിഎംഎ പിടിച്ചെടുത്തു . കുട്ടമത്ത് സലീമിന്റെ വീട്ടിൽ നിന്നുമാണ് 45 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്, കുട്ടമത്ത് സലിം മകൻ ഫൈസൽ (43), സുഹൃത്ത് ചെമാലത് അശോകൻ മകൻ ആഷ്‌ലി(34 )എന്നിവരെ അറസ്റ്റ് ചെയ്തു.
ഡാൻസഫ് എസ് ഐമാരായ വി. ജി സ്റ്റീഫൻ,പി ജയകൃഷ്ണൻ,എ എസ് ഐ മാരായ സി. എ ജോസ്, ടി .ആർ ഷൈൻ,എസ് സി പി ഒമാരായ സുരാജ് വി ദേവ്, ടി .ആർ ലിജു, മിഥുൻ കൃഷ്ണ, സി പി ഒ മാരായ വി. മാനുവൽ, ഷറഫുദിൻ , മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിമൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ മുരുകേഷ്, മനോജ് എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Leave A Comment