പിടികിട്ടാപ്പുള്ളിയെ പിടികൂടി കൊടകര പോലീസ്
കൊടകര : ഇരിഞ്ഞാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മറ്റത്തുർക്കുന്ന് കാവനാട് കൈപ്പുള്ളി വേലായുധൻ മകൻ ടാർസൺ എന്ന് വിളിക്കുന്ന പ്രതിഷിനെ (30 വയസ്സ്) കൊടകര പോലീസ് ഇൻസ്പെക്ടർ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തു. 2016 ൽ ദേഹോപദ്രവം എൽപ്പിച്ചതിന് കൊടകര പോലീസ് കേസ് എടുത്ത് കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ പ്രതിഷ് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
തൃശൂർ റൂറൽ ജീല്ലാ പോലീസ് മേധാവിയുടെ നിർദ്ദേശക പ്രകാരം പിടികിട്ടാപുളികളെ പിടി കൂടാൻ പ്രത്യേക അന്വേഷണ സംഘം രുപികരിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ പ്രതിഷിനെ കൊടകരയിൽ നിന്ന് പിടി കൂടുകയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ , സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ബൈജു.എം.എസ് ലിജോൺ, ഷാജു ചാതേലി, ബിനു വർഗ്ഗീസ്, ഷിജുമോൻ എന്നിവരുമുണ്ടായിരുന്നു .
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
Leave A Comment