മദ്യപിച്ച് വാഹനം ഓടിച്ചു; കുടുങ്ങിയത് 261 പേര്
കൊച്ചി: മദ്യപിച്ചു വാഹനം ഓടിച്ചതിനു കൊച്ചിയില്‍ പിടിയിലായത് 261 പേര്. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും, ലഹരി നിര്‍മാര്‍ജനവും ലക്ഷ്യമിട്ട് നഗരത്തിന്റെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇതുള്‍പ്പെടെ കൊച്ചി സിറ്റി പോലീസിനു കീഴിലെ വിവിധ സറ്റേഷനുകളിലായി 437 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 71 കേസും, 45 എന്‍ഡിപിഎസ് കേസുകളും, പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതിന് 25 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മട്ടാഞ്ചേരി, എറണാകുളം സെന്‍ട്രല്‍, എറണാകുളം, തൃക്കാക്കര എസിപിമാരെ ഏകോപിപ്പിച്ചായിരുന്നു പരിശോധനകള്‍. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരുമെന്നു കൊച്ചി പോലീസ് അറിയിച്ചു.

Leave A Comment