വാഴക്കുല മോഷ്ടാവ് പോലീസ് പിടിയിൽ
ചാലക്കുടി : വിളവെടുപ്പിന് പാകമായ വാഴക്കുലകള്‍ തോട്ടങ്ങളില്‍ നിന്നും സ്ഥിരമായി മോഷ്ടിക്കുന്നയാളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മേച്ചിറ സ്വദേശി കദളിക്കാടന്‍ വീട്ടില്‍ സുരേഷ്(60)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോര്‍മ്മല സ്വദേശി വടാശ്ശേരി വീട്ടില്‍ ഔസേപ്പിന്റെ മേച്ചറയിലുള്ള വാഴതോട്ടത്തില്‍ നിന്നും പതിനായിരം രൂപയോളം വിലമതിക്കുന്ന 25 വാഴക്കുലകള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഔസേപ്പ് രാവിലെ നല്കിയ പരാതിയെ തുടര്‍ന്ന് എസ് ഐ മാരായ ഷബീബ് റഹ്‌മാന്‍, ഡേവീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ പ്രതി പിടിയിലായി. മോഷ്ടിച്ച വാഴക്കുലകള്‍ നായരങ്ങാടിയിലെ വ്യാപാര സ്ഥാപനത്തിലാണ് വില്പന നടത്തിയത്. ഇതിന് മുമ്പും പ്രതി സമാനരീതിയിലുള്ള മോഷണം നടത്തിയിട്ടുള്ളതായും പോലീസ് അറിയിച്ചു.
Leave A Comment