യുവാവിനെ കൊലപ്പെടുത്തിയ പ്രതി 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കൊടുങ്ങല്ലൂർ :യുവാവിനെ കൊലപ്പെടുത്തിയ പ്രതി 20വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍ 20 വർഷം മുൻപ് ചാമക്കാലയിൽ ശ്രീനാഥ് എന്ന യുവാവിനെ വെട്ടി കൊലപ്പെടുത്തി രക്ഷപ്പെട്ട തീരദേശത്തിന്റെ സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന റെജിയാണ് പോലീസ് പിടിയിയിലായത് .
2003 ഡിസംബര്‍ 19 നാണ് സംഭവം ചാമക്കാല സ്വദേശിയായ ശ്രീനാഥിനെ ചാമക്കാല ഹൈസ്കൂള്‍ പരിസരത്തുവെച്ച് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിക്കുകയും തുടര്‍ന്ന് തോട്ടിലെ വെള്ളത്തില്‍ താഴ്ത്തി അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.
അന്ന് ഈ സംഭവത്തിലെ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട ബാലൻ എന്നറിയപ്പെടുന്ന റെജി @ തമിഴൻ റെജി സംഭവത്തിന് ശേഷം കോയമ്പത്തൂരിലേക്ക് രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കറിന്റെ നേതൃത്വത്തില്‍ എസ് ഐ സുനിൽ പി സി, എസ് ഐ പ്രദീപ് സി ആർ, ബിജു സി കെ, നിഷാന്ത് എ ബി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് തമിഴ്നാട് രാമനാഥപുരത്തുനിന്ന് പ്രതിയെ പിടികൂടിയത്
Leave A Comment