ഇൻസ്റ്റഗ്രാം പരിചയം; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയില്‍
പെരുമ്പാവൂർ: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടുക്കി സ്വദേശി ജിതിനെ (22) പെരുമ്പാവൂർ പോലീസ് പിടികൂടി. മൂന്നാഴ്ച മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ ചൊവ്വാഴ്ച പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കിയിൽ ഇവരെ കണ്ടെത്തിയത്.
ജിതിന് പച്ചക്കറിക്കടയിൽ ജോലിയായിരുന്നു. ബൈക്കിൽ പെരുമ്പാവൂരിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്കൂൾ യൂണിഫോമിൽ കുട്ടിയെ കണ്ട് നാട്ടുകാർ പോലീസിൽ അറിയിച്ചതനുസരിച്ചാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Comment