ജില്ലാ വാർത്ത

അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ സാരഥിയും ഇൻഫോസിസ് സ്ഥാപകരിൽ ഒരാളുമായ എസ്.ഡി. ഷിബുലാലും കുടുംബവും ജൈവകൃഷി പ്രോത്സാഹനത്തിനായി നൽകി വരുന്ന 18 -ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന തലത്തിൽ രണ്ടു ലക്ഷം രൂപയും ജില്ലാതലത്തിൽ 50000 രൂപ വീതമുള്ള 14 അവാർഡുകളും മട്ടുപ്പാവ്, സ്‌കൂൾ, കോളേജ്, വെറ്ററൻ എന്നീ മേഖലകൾക്കായി 10000 രൂപ വീതമുള്ള 33 അവാർഡുകളും ഉണ്ടായിരിക്കും.

മൂന്ന് വർഷത്തിനുമേൽ പൂർണ്ണമായും ജൈവ ഭക്ഷണ കൃഷി ചെയ്യുന്നവരെയാണ് പരാഗണിക്കുന്നത്.

കൃഷിയുടെ ലഘുവിവരണം, പൂർണ്ണമായ മേൽവിലാസം, വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും ഫോൺ നമ്പറും, ജില്ലയും വെള്ളക്കടലാസിൽ എഴുതി അപേക്ഷിക്കാം ഫോട്ടോകളോ മറ്റു സർട്ടിഫിക്കറ്റുകളോ അപേക്ഷയോടൊപ്പം അയക്കരുത്.

അപേക്ഷ ലഭിക്കേണ്ട വിലാസം: കെ.വി. ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ ( പി.ഒ.), ആലപ്പുഴ, പിൻ: 688525, ഫോൺ: 9447114526

Leave A Comment