വിമാനം അസാധാരണമായി താഴ്ന്ന് പറന്നു; വീടിന്റെ ഓടുകൾ പറന്നുപോയി
കൊച്ചി: ലാൻഡിംഗിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്ന് പറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയെന്ന് പരാതി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയ്ക്ക് സമീപമുള്ള മാണിക്കത്താൻ എം.വി. ജോയിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ഇറങ്ങാൻ എത്തിയ വിമാനം താഴ്ന്ന് പറന്നു പോവുകയായിരുന്നു. ഇതോടെ വീടിന്റെ മേൽക്കൂരയിലെ നൂറ്റിയിരുപതോളം ഓടുകൾ തകർന്ന് താഴേക്ക് പതിച്ചെന്ന് വീട്ടുകാർ പറയുന്നു. വിമാനം താഴ്ന്ന് പറന്ന് ഇത്തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് ഇത് ആദ്യമായല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
Leave A Comment