ജില്ലാ വാർത്ത

വ്യാ​ജ ല​ഹ​രി കേ​സ്: ഷീ​ല സ​ണ്ണി​യെ പ്ര​തി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്കും

തൃ​ശൂ​ര്‍: ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ​യെ വ്യാ​ജ ല​ഹ​രി കേ​സി​ല്‍ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഷീ​ല സ​ണ്ണി​യെ പ്ര​തി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ തൃ​ശൂ​ര്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ എ​ത്തി​യാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഇ​നി കോ​ട​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

മാ​സ​ങ്ങ​ളോ​ളം ജ​യി​ലി​ല്‍ കി​ട​ന്ന ഷീ​ല ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​യി​ല്‍ മോ​ചി​ത​യാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷീ​ല​യു​ടെ കൈ​യി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് ല​ഹ​രി വ​സ്തു അ​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ലാ​ബ് പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​ന്ന​ത്.

ഈ ​ഫ​ലം അ​ട​ങ്ങു​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് നി​ല​വി​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കൊ​ച്ചി വി​ഭാ​ഗം കോ​ട​തി​യി​ല്‍ എ​ത്തി​ച്ച​ത്.

Leave A Comment