മറ്റത്തൂർ പഞ്ചായത്തിൽ ബഫർസോണിൽ 225 നിർമിതികൾ
മറ്റത്തൂർ: പഞ്ചായത്തിലെ നാല്,അഞ്ച്,എട്ട്, ഒന്‍പത് വാർഡുകളിലായുള്ള ബഫർസോണ്‍ മേഖലയിലെ 225 നിർമിതികൾ മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരം സർവേ പൂർത്തീകരിച്ച് സൈറ്റിൽ അപ്ലോഡ് ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലയിൽ ആദ്യമായി കരുതൽ മേഖല സർവേ നടപടികൾ പൂർത്തീകരിച്ച ആദ്യ പഞ്ചായത്താണ് മറ്റത്തൂർ. പഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രൊജക്റ്റ് അസിസ്റ്റന്റ്, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായത്തോടുകൂടിയാണ് സർവേ പൂർത്തീകരിച്ചത്.
അഞ്ചാം വാർഡിലെ മുപ്ലി, താളുപ്പാടം, പത്തുകുളങ്ങര എന്നീ മേഖലകളിലായി 83 നിർമ്മിതികളും ഒന്‍പതാം വാർഡിലെ ചൊക്കന, നായാട്ടുകൊണ്ട്, പത്തരക്കുണ്ട് ഭാഗങ്ങളിലായി 97 നിർമിതികളും നാലാം വാർഡിലെ ഇഞ്ചക്കുണ്ട് പ്രദേശത്ത് 29 നിർമതികളും എട്ടാം വാർഡിലെ പോത്തൻചിറ പ്രദേശങ്ങളിലായി 16 നിർമിതികളുമാണ് സർവേയിൽ ഉൾപ്പെട്ടിട്ടുള്ളത്.
സർവേയിൽ തയാറാക്കിയ പട്ടിക ശനിയാഴ്ച പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ അവതരിപ്പിച്ചു. പട്ടിക വനംവകുപ്പിന് കൈമാറി.
Leave A Comment