പെരുവനം അപ്പുമാരാരുടെ ജന്മശതാബ്ദി ആഘോഷം പ്രൌഡഗംഭീരം
ചേർപ്പ് : മേളകലാനിധി പെരുവനം അപ്പുമാരാർ ജന്മശതാബ്ദി ആഘോഷസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എം.എൽ.എ. അധ്യക്ഷനായി. കേളി രാമചന്ദ്രൻ അപ്പുമാരാർ അനുസ്മരണം നടത്തി. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച പെരുവനം കുട്ടൻ മാരാരെ ആദരിച്ചു.
രേണു രാമനാഥൻ, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ, മനോരമ ബ്യൂറോ ചീഫ് ഉണ്ണി കെ. വാരിയർ, ശ്രുതി ശ്രീശങ്കർ, വിദ്യാ രമേഷ്, സുനിൽ കർത്താ, എം. രാജേന്ദ്രൻ, കെ. രാജീവ്, ഗണേശ് പെരുവനം എന്നിവർ പ്രസംഗിച്ചു. അപ്പുമാരാരുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി അഷ്ടപദി, പഞ്ചമദ്ദളകേളി, കൊമ്പ്, കുഴൽ പറ്റ് എന്നിവയോടെയാണ് ചടങ്ങ് തുടങ്ങിയത്.
പെരുവനം അപ്പുമാരാർ സ്മാരക പുരസ്കാരം തിമിലവാദകൻ ചോറ്റാനിക്കര വിജയൻ മാരാർക്ക് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ സമ്മാനിച്ചു. സദസ്സ് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്തു.
Leave A Comment