ജില്ലാ വാർത്ത

കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; 25 പവൻ സ്വർണം കവർന്നു

പാലക്കാട് : കൊപ്പത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. 25 പവൻ സ്വർണവും 2500 രൂപയുമാണ് പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.കൊപ്പം പപ്പടപ്പടി ഈങ്ങാച്ചാലിൽ പള്ളിക്കര വീട്ടിൽ അബ്ദുള്ളയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

 അലമാരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും 2500 രൂപയുമാണ് കളവ് പോയത്. വീട്ടുകാർ രാവിലെ വീട് പൂട്ടിപ്പോയി രാത്രി ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊപ്പം പൊലീസ് സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ സ്വീകരിച്ചു.

Leave A Comment