ഏങ്ങണ്ടിയൂര്‍ വാഹനാപകടം ; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
തൃശൂർ: ഏങ്ങണ്ടിയൂരില്‍ നിയന്ത്രണം വിട്ട കാർ
വഴിയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന
ഏങ്ങണ്ടിയൂർ സ്വദേശി ബാബു ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.തിരുമംഗലം സ്വദേശി അംബുജാക്ഷൻ അപകട സ്ഥലത്ത് വെച്ച് മരിച്ചിരുന്നു.ഇന്നലെ രാവിലെ 6.30 നായിരുന്നു അപകടം.
ഏങ്ങണ്ടിയൂർ തിരുമംഗലത്ത് വെച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലൂടെ പോകുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.ഇന്നലെ ഒരാൾ മരിച്ചിരുന്നു. തിരുമംഗലം സ്വദേശി 55 വയസ്സുള്ള അംബുജാക്ഷൻ ആണ് ഇന്നലെ മരിച്ചത്. സെെക്കിള്‍ തള്ളിക്കൊണ്ട് നടന്നു പോകുന്നതിനിടെയാണ് കാര്‍ പാഞ്ഞ് കയറിയത്. അപകടത്തില്‍ ബാബു, ജോസഫ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ ഇരിക്കെ ബാബുവാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
കരിമ്പ് ജ്യൂസ് കച്ചവടക്കാരനായ ബാബു അര്‍ബാന തള്ളിക്കൊണ്ട് പോകുന്നതിനിടെയായിരുന്നു അപകടം.പരിക്കേറ്റ ജോസഫ് എന്നയാൾ ചികിത്സയിലാണ്.
കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. വാടാനപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Leave A Comment