അധ്യാപകനെതിരെ പോക്സോ കേസിൽ നടപടിയില്ലെന്ന് ആക്ഷേപം, യൂത്ത് കോൺഗ്രസ് പരാതി നൽകി
തൃശൂര്‍: വില്ലടം സ്കൂളിലെ അദ്ധ്യാപകനെതിരെ പോക്സോ കേസിൽ എഫ്ഐആർ ഇട്ടിട്ടും നാളിതുവരെ നടപടിയെടുത്തില്ലെന്ന് പരാതി. ഇടതുപക്ഷ സംഘടന നേതാവായ അദ്ധ്യാപകനെതിരെ വിദ്യാഭ്യാസവകുപ്പ് ഒരു നടപടിയും എടുക്കാത്ത സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മിറ്റി ഡിഇഒ ക്കും, ഡിഡി ഓഫീസി ലും പരാതി നൽകി.
യൂത്ത് കോൺഗ്രസ് വിൽവട്ടം മണ്ഡലം പ്രസിഡന്റ് മനു പള്ളത്ത്, മണ്ഡലം ഭാരവാഹികളായ സൗരാഗ്, നിതിൻ സതീശൻ, അഭിനവ്, മണികണ്ഠൻ, ജെൻസൺ, മിഥുൻ എന്നിവർ നേതൃത്വം നൽകി.
Leave A Comment